റിയാദ്: സൗദിയും ഇന്ത്യയും ഉള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറാനില്‍ പോകുന്നതിന് വിസ വേണ്ട. ഒരു വിസയും ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാനാകും വിധത്തിലാണ് ഇറാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇറാനിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന് അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഇറാനിയന്‍ സാംസ്കാരിക പൈതൃകം, വിനോദസഞ്ചാരം മന്ത്രി ഇസ്സത്തുല്ലാഹ സര്‍ഗാമി പറഞ്ഞു.വിനോദസഞ്ചാരികളുടെ വരവ് വര്‍ദ്ധിപ്പിക്കാനും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. ടൂറിസം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍.സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ലെബനന്‍, ഉസ്ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടുണീഷ്യ, മൗറിറ്റാനിയ, ടാന്‍സാനിയ, തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് വിസയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.