ന്യൂഡല്‍ഹി: തുടര്‍ച്ചയായ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാന സര്‍വിസുകള്‍ക്ക് ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒരുമാസത്തേക്ക് കൂടി നീട്ടി.എട്ട് ആഴ്ചത്തേക്ക് വേനല്‍ക്കാല ഷെഡ്യൂളില്‍ നിലവിലുള്ളതിന്‍റെ 50 ശതമാനം വിമാന സര്‍വിസുകള്‍ മാത്രമേ അനുമതി നല്‍കിയിരുന്നുള്ളു.
ഇതാണ് ഒക്ടോബര്‍ 29 വരെ നീട്ടിയത്. സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഡി.ജി.സി.എ നടപടി സ്വീകരിച്ചത്. നിയന്ത്രണ കാലയളവില്‍ സുരക്ഷാ സംഭവങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഡി.ജി.സി.എ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം വേനല്‍ക്കാല ഷെഡ്യൂളിന്‍റെ അവസാനം വരെ (29102022) തുടരുമെന്ന് ഡി.ജി.സി.എ പത്രക്കുറിപ്പില്‍ അറിയിച്ചു.
തുടര്‍ച്ചയായ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഡി.ജി.സി.എ നേരത്തെ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.