കറാച്ചി : രാജ്യവ്യാപക സ്വാതന്ത്ര്യസമരങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് മുന്‍ പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇംറാന്‍ ഖാന്‍.രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും അനുയായികളോട് ആഹ്വാനം ചെയ്തു. അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമായിരുന്നു ഇംറാന്‍ ഖാന്‍റെ പ്രതികരണം. 2022 ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നിരവധി കേസുകളില്‍ കുടുങ്ങിയ ഇംമ്രാന്‍കാന്‍റെ തടങ്കല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്.ഇംറാന്‍ഖാന്‍റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ‘സ്വാതന്ത്ര്യം എളുപ്പം ലഭിക്കുന്നതല്ല. നിങ്ങള്‍ അത് നേടിയെടുക്കണം. അതിനായി നിങ്ങള്‍ ത്യാഗം സഹിക്കണം’ തന്‍റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പറഞ്ഞു.ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പ്രചാരണം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളെ കണ്ട ഖാന്‍ സൈന്യത്തിനെതിരേയും ആഞ്ഞടിച്ചു. രാഷ്ട്രീയം കളിക്കണമെങ്കില്‍ രഷ്ട്രീയ പാര്‍ട്ടി പാര്‍ട്ടി രൂപീകരിച്ച് സമൂഹത്തിലേക്ക് ഇറങ്ങാനും അദ്ദേഹം സൈനിക നേതൃത്വത്തെ വെല്ലുവിളിച്ചു. ഇറക്കുമതി സര്‍ക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
