സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

Latest News

പത്തനംതിട്ട: സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പോലീസിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിടുന്ന പരിശീലനങ്ങള്‍ എന്നും സ്വാഗതാര്‍ഹമാണ്. സ്ത്രീ പ്രാതിനിധ്യം എല്ലായിടത്തും അമ്പതു ശതമാനം മുകളിലേക്ക് ആകുന്ന സന്ദര്‍ഭത്തില്‍ സ്വയം പ്രതിരോധം ഏറ്റവുമധികം അഭിഭാജ്യമായ ഘടകമായിട്ടുണ്ടെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
764 സ്ത്രീകള്‍ക്ക് ഇതിനോടകം ജില്ലയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ പ്രവര്‍ത്തനങ്ങളും നടന്നിരുന്നത്.
പരിപാടിയില്‍ വനിതാ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ബി. ലേഖ, സിന്‍സി പി. അസീസ്, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ സിപിഒ വിനീത എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ക്രൈംബ്രാഞ്ച്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായ ഉമേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. നവനീത്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു അനില്‍, കമ്യൂണിറ്റി കൗണ്‍സിലര്‍ ശ്രീജാ മഹേഷ്, കോന്നി സിഐ അരുണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *