മനാമ: സ്വകാര്യവത്കരണ പദ്ധതിയുടെ ഭാഗമായി ഗള്‍ഫ് എയറില്‍ സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിച്ചതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രിയും ഗള്‍ഫ് എയര്‍ ബോര്‍ഡ് ചെയര്‍മാനുമായ സായിദ് അല്‍സയാനി പറഞ്ഞു.പാര്‍ലമെന്‍റിന്‍റെ ഗള്‍ഫ് എയര്‍ അന്വേഷണ സമിതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍,മൂന്ന് വര്‍ഷമായി എയര്‍ലൈനിലെ സ്വദേശിവത്കരണ നിരക്കില്‍ വര്‍ധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു. മറ്റ് എയര്‍ലൈനുകളില്‍നിന്ന് 26 സ്വദേശികളെ കമ്ബനി റിക്രൂട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു. കമ്പനിയിലെ മാനേജീരിയല്‍, അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കല്‍ തസ്തികകളിലുള്ള മൊത്തം ബഹ്റൈനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1742 ജീവനക്കാരും (73 ശതമാനം) 637 പ്രവാസികളുമെത്തി. തംകീനിന്‍റേയും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്‍റേയും സഹകരണത്തോടെ ഗള്‍ഫ് എയര്‍ കഴിഞ്ഞ വര്‍ഷം 100 ഒഴിവുകള്‍ പ്രഖ്യാപിച്ചിരുന്നതായും മന്ത്രി പറഞ്ഞു.