ജറുസലേം: ഇന്ത്യഇസ്രയേല്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ച അടുത്തമാസം പുനരാരംഭിക്കും. അടുത്തവര്‍ഷം ജൂണോടെ ധാരണയിലെത്തുകയാണ് ലക്ഷ്യം. ചര്‍ച്ച പുനരാരംഭിക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇസ്രയേല്‍ വിദേശകാര്യമന്ത്രിയും അടുത്ത പ്രധാനമന്ത്രിയുമായ യെര്‍ ലാപിഡും തമ്മില്‍ ധാരണയായി.
ഇന്ത്യഇസ്രേയല്‍ സ്വതന്ത്രവ്യാപാരക്കരാര്‍ ചര്‍ച്ച നവംബറില്‍ പുനരാരംഭിക്കും. അടുത്ത ജൂണോടെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ലാപിഡുമായി കൂടിക്കാഴ്ച നടത്തിയശേഷം ജയങ്കര്‍ പറഞ്ഞു. സ്വതന്ത്ര വ്യാപാരക്കരാറിനായി ഇരുരാജ്യവും പത്തുവര്‍ഷത്തിലേറെയായി ചര്‍ച്ച നടത്തുന്നുണ്ട്.
എന്നാല്‍, ആദ്യമായാണ് ഒരു അന്തിമതീയതി സംബന്ധിച്ച് തീരുമാനമാകുന്നത്. കരാര്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്നു പലതവണ ഇരു രാജ്യവും പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനമായില്ല. സ്വതന്ത്രവ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച പുനരാരംഭിക്കാനും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാ നും ഇന്ത്യഇസ്രയേല്‍ ധാരണയായെന്ന് ജയശങ്കര്‍ പിന്നീട് ട്വീറ്റ് ചെയ്തു. വ്യാപാരക്കരാര്‍ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും ഇസ്രയേലിന്‍റെ നയതന്ത്രപങ്കാളിയെന്നതിലുപരി ഇന്ത്യ അടുത്ത സുഹൃത്താണെന്നും ലാപിഡ് പറഞ്ഞു.
കാര്‍ഷികം, ജലസേചനം എന്നീ മേഖലകള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യ ആരംഭിച്ച അന്താരാഷ്ട്ര സൗരസഖ്യ (ഐഎസ്എ)ത്തിലും ഇസ്രയേല്‍ പങ്കാളിയായി. ഇസ്രയേലി ഊര്‍ജമന്ത്രി കരീന്‍ എല്‍ഹരാറും ജയശങ്കറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
സൗരോര്‍ജം ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്താരാഷ്ട്ര സഖ്യമാണ് ഐഎസ്എ. സഖ്യത്തില്‍ നിലവില്‍ 80 അംഗരാജ്യങ്ങളുണ്ട്.
ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ജയശങ്കര്‍ പ്രസിഡന്‍റ് ഇസാക് ഹെര്‍ട്സോഗുമായും പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായും കൂടിക്കാഴ്ച നടത്തും.
