സ്മാര്‍ട്ട് സിറ്റി റോഡുകള്‍ ജൂണ്‍ 15 ഓടെ സഞ്ചാരയോഗ്യമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

Top News

തിരുവനന്തപുരം: നഗരത്തിലെ സ്മാര്‍ട്ട് സിറ്റി റോഡുകള്‍ ജൂണ്‍ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ തുറക്കുന്നതിന് മുന്‍പേ റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. 16 റോഡുകള്‍ പൂര്‍ത്തീകരിച്ചുവെന്നും ഇനി 10 റോഡുകളാണുള്ളതെന്നും അത് 90 ശതമാനം പണിപൂര്‍ത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാന നഗരിയില്‍ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല പണ്ടും ഇതേപോലെ വെള്ളക്കെട്ടുണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കും. മഴക്കാലപൂര്‍വ്വ ശുചീകരണം വൈകിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞതോടെ ജോലികള്‍ വീണ്ടും ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാന്‍ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *