ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ടു. രണ്ട് ദിവസം മുമ്പ് സത്വാരിയില്‍ നിന്നും സംശയാസ്പദമായ നിലയില്‍ മറ്റൊരു ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ജമ്മു വിമാനത്താവളത്തിനു സമീപം പറക്കുകയായിരുന്ന ഡ്രോണ്‍ എന്‍ എസ് ജിയുടെ ആന്‍റി ഡ്രോണ്‍ സംവിധാനം കണ്ടെത്തിയിരുന്നു. ഡ്രോണിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കാശ്മീര്‍ പൊലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ മാസം ജമ്മു വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം എന്‍ എസ് ജി ആന്‍റി ഡ്രോണ്‍ സംവിധാനം നഗരത്തില്‍ ശക്തിപ്പെടുത്തിയിരുന്നു. സംഭവത്തെതുടര്‍ന്ന് ജമ്മു വിമാനത്താവളത്തിന്‍റെ സുരക്ഷയും വ്യോമസേന വര്‍ദ്ധിപ്പിച്ചു.