കൊച്ചി: സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് 30 ദിവസത്തെ നോട്ടീസ് കാലാവധി വേണമേയെന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്ന് ഹൈകോടതി.നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍പോലും കാതലായ മാറ്റം ഉണ്ടായി. ചെറുപ്പക്കാര്‍ ഏറെ പേര്‍ വിദേശത്താണ്. ചെറിയ അവധിക്കാലത്താണ് അവര്‍ നാട്ടിലെത്തുന്നത്. ഇതിനിടെയാണ് വിവാഹത്തിനും സമയം കണ്ടെത്തുന്നത്. എന്നാല്‍, വിവാഹം കഴിക്കാന്‍ ദീര്‍ഘദിവസത്തെ നോട്ടീസ് കാലയളവ് തീരാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍, വിജഞാന, സാങ്കേതിക, സാമൂഹിക തലങ്ങളില്‍ ഏറെ മാറ്റങ്ങളുണ്ടായ കാലത്ത് ഇത്തരമൊരു കാത്തിരിപ്പിന്‍റെ ആവശ്യമുണ്ടോയെന്ന് നിയമനിര്‍മാതാക്കള്‍ പരിശോധിക്കണമെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ ഇളവുതേടി വിദേശത്തുനിന്ന് അവധിക്കെത്തിയ എറണാകുളം സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.