തിരൂര്‍: സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക് കോളേജ് നാഷണല്‍ സര്‍വ്വിസ് സ്കീം ടെക്നിക്കല്‍ സെല്‍ ( യൂണിറ്റ് 131, 172) നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്നേഹാരാമങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ഘാടനം നടത്തി.
സംസ്ഥാനഉന്നതവിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശാനുസരണം കേരളത്തില്‍ 3000 സ്നേഹാരാമങ്ങളാണ് നിര്‍മ്മിക്കുന്നത്. മാലിന്യമുക്ത നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി ഓരോ എന്‍.എസ്. എസ് യൂണിറ്റും ഓരോ പ്രദേശത്ത് സുകൃത വീഥികള്‍ ആരംഭിക്കുന്ന പദ്ധതിയാണ്. മാലിന്യങ്ങള്‍ സ്ഥിരമായി നിക്ഷേപിക്കുന്ന സ്ഥലങ്ങളിലും ഉപയോഗശൂന്യമായ സ്ഥലങ്ങളിലും സൗന്ദര്യവത്കരണം നടത്തി പൂന്തോട്ടങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന്‍റെ ഉദ്ഘാടനം തിരൂര്‍ വണ്ടിപ്പേട്ടയില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫാത്തിമ സജ്ന നിര്‍വഹിച്ചു. റെയില്‍വെസ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പൊതുസ്ഥലത്തിന്‍റെ പാര്‍ശ്വഭാഗങ്ങള്‍ ശുചീകരണം നടത്തി ഇരിപ്പിടങ്ങളാക്കുവാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സലാം മാസ്റ്റര്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ അന്‍വര്‍ സുലൈമാന്‍, എം.മുംതാസ്, മുന്‍ പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍നാസ്സര്‍ കൊക്കോടി,നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഇ. കെ.ജീവരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റഷീദുദ്ദീന്‍ മല്ലപ്പള്ളി, ഇമ്ന, ടി.റിയാസ്, എസ്.കെ.സിനില്‍,ശ്യാംകുമാര്‍ , ഹരിത കര്‍മസേന, സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍, എന്‍.എസ്.എസ് സെക്രട്ടറിമാര്‍, വളണ്ടിയര്‍മാര്‍ ,കുടുബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.