സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കണമെന്ന് യുഎഇ, ഗ്രീക്ക് വിദേശകാര്യ മന്ത്രിമാര്‍

Top News

ദുബായ് :ഗാസയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഗ്രീക്ക് വിദേശകാര്യമന്ത്രി ജോര്‍ജ്ജ് ഗെരാപെട്രിറ്റിസുമായി ചര്‍ച്ച നടത്തി.അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംഘര്‍ഷം വേഗത്തില്‍ നിയന്ത്രിക്കേണ്ടതിന്‍റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു.
വെസ്റ്റേണ്‍ ബാള്‍ക്കന്‍സ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും പരിശോധിച്ചു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, പുനരുപയോഗ ഊര്‍ജം, ഭക്ഷ്യസുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു.കഴിഞ്ഞ ഏപ്രിലില്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഏഥന്‍സ് സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇരുരാജ്യങ്ങളും വഹിച്ച പങ്കും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *