തൃശൂര്‍: ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരു രാഷ്ട്രീയ നിലപാടും രാഷ്ട്രീയ സഖ്യവും രൂപീകരിക്കാന്‍ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷമായ കോണ്ഗ്രസിനാവില്ലെന്നു കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി.സി. ചാക്കോ. അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടത്. അല്ലാതെ സ്ഥാനാര്ഥിനിര്ണയമടക്കമുള്ള കാര്യങ്ങളല്ല എന്‍സിപിയിലേക്കു പോകുന്നതിനു കാരണമായതെന്നു ചാക്കോ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു മത്സരം നടക്കുമെന്നല്ലാതെ അതിനപ്പുറം കേരളത്തില്‍ ഒന്നും സംഭവിക്കില്ല. ഇടതുപക്ഷത്തെ എതിര്‍ക്കുന്ന വ്യഗ്രതയില്‍ ബിജെപിയെ സഹായിക്കുക എന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാണിക്കുന്ന കുറ്റകരമായ അനാസ്ഥ യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകനു പൊറുക്കാനാവില്ല. പെണ്‍കുട്ടികളെ സ്വയം പ്രതിരോധ പാഠങ്ങള്‍ പഠിപ്പിക്കുന്നതു വളരെ നല്ല കാര്യമാണ്. പക്ഷേ, ബിജെപിയെ ആരു നേരിടുമെന്നുകൂടി രാഹുല്‍ ഗാന്ധി പറയേണ്ടതുണ്ട്. കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ആറുവര്‍ഷമായി ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഒന്നുമുണ്ടായില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചതാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇല്ലാതാക്കിയതെന്നും പി.സി. ചാക്കോ അഭിപ്രായപ്പെട്ടു
