സ്ത്രീ സുരക്ഷയ്ക്കായി
ഗവര്‍ണര്‍ ഉപവാസം ആരംഭിച്ചു

Kerala Latest News

തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനും കേരളത്തിലെ സ്ത്രീ സുരക്ഷയ്ക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് രാജ്ഭവനിലാണ് അദ്ദേഹം ഉപവാസം ആരംഭിച്ചത്. ഗാന്ധിയന്‍ സംഘടനകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസം തുടങ്ങിയത്.
തൈക്കാട് ഗാന്ധിഭവനില്‍ ഗാന്ധിയന്‍ സംഘടനകള്‍ സ്തീധന നിരോധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് കൊണ്ട് രാവിലെ മുതല്‍ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ഉപവാസ സമരത്തില്‍ വൈകുന്നേരം നാലരക്ക് ഗവര്‍ണര്‍ പങ്കെടുക്കും.
വൈകുന്നേരം ആറ് മണിക്ക് ഉപവാസ പരിപാടികള്‍ അവസാനിക്കും. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സമരപരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്നത്.
കോളജ് തലം മുതല്‍ വിദ്യാര്‍ഥികളിലൂടെ സ്ത്രീധന നിരോധനത്തിനെതിരെ അവബോധം വളര്‍ത്തുന്നതിനുള്ള നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുകയാണ്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം ചേരാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷിതമായ കേരളം എന്ന മുദ്രാവാക്യമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *