ന്യൂഡല്‍ഹി : ആം ആദ്മി ഗോവയില്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് എല്ലാ മാസവും 2,500 രൂപ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാള്‍.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയിലെത്തിയ അദ്ദേഹം നവേലിമ്മില്‍ ഒരു വനിതാ കണ്‍വെന്‍ഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ഗൃഹ ആധാര്‍ സ്കീം വഴി സ്ത്രീകള്‍ക്ക് നല്‍കുന്ന 1,500 രൂപ 2,500 രൂപയായി ഉയര്‍ത്തും.
സ്കീമില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്ത 18 ഉം അതിന് മുകളിലും പ്രായമുള്ള മറ്റ് സ്ത്രീകള്‍ക്ക് 1,000 രൂപ വീതം നല്‍കും.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വനിതാ ശാക്തീകരണ പരിപാടിയായി ഇത് മാറും. ഈ സ്കീമിനായി പ്രതിവര്‍ഷം ഏകദേശം 500 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് മുഴുവനായും സംസ്ഥാന സര്‍ക്കാരായിരിക്കും വഹിക്കുകയെന്നും കേജ്രിവാള്‍ വ്യക്തമാക്കി.