ദിസ്പൂര്‍ : പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത രീതിയില്‍ ചില അധ്യാപകര്‍ വസ്ത്രം ധരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ഡ്രസ് കോഡ് പുറപ്പെടുവിച്ചു കൊണ്ടുള്ള ഉത്തരവുമായി അസം സര്‍ക്കാര്‍.
പുരുഷ അധ്യാപകര്‍ ടീ ഷര്‍ട്ടും, ജീന്‍സും ധരിക്കരുത്, അതുപോലെ വനിതാ അധ്യാപകര്‍ ടീ ഷര്‍ട്ടും, ജീന്‍സും, ലെഗിങ്സും ധരിച്ച് സ്കൂളില്‍ എത്താന്‍ പാടില്ല എന്ന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
വിജ്ഞാപന പ്രകാരം എല്ലാ അധ്യാപകരും വൃത്തിയുള്ളതും, എളിമയുള്ളതും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയുന്നു.
ഇവയ്ക്കു പുറമെ കാഷ്വല്‍, പാര്‍ട്ടി വസ്ത്രങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്. പുരുഷ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വസ്ത്രങ്ങള്‍ ഷര്‍ട്ടുകളും പാന്‍റുകളുമാണ്. വനിതാ ടീച്ചര്‍മാര്‍ക്ക് മാന്യമായ സല്‍വാര്‍ സ്യൂട്ടും സാരിയും ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.