സ്കൂള്‍ കലോത്സവത്തില്‍ ഇനി ഭക്ഷണം പാകം ചെയ്യാനില്ല : പഴയിടം

Latest News

കോഴിക്കോട്: സ്കൂള്‍ സംസ്ഥാനകലോത്സവത്തില്‍ ഇനിമുതല്‍ ഭക്ഷണം പാകംചെയ്യാന്‍ താനുണ്ടാകില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. 16 വര്‍ഷമായി സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണം ഒരുക്കുന്നത് പഴയിടമാണ്.ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയില്‍ പാചകം ചെയ്യന്‍ കഴിയില്ല. ഇത്രയും നാള്‍ കൊണ്ടുനടന്ന ചില കാര്യങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങള്‍ പാചകപ്പുരയില്‍ പോലും വീണുകഴിഞ്ഞു. ഇനിയെനിക്ക് അടുക്കള നിയന്ത്രിക്കാന്‍ ഭയമുണ്ട്.അദ്ദേഹംവ്യക്തമാക്കി.
സര്‍ക്കാറിന്‍റെ നിലപാടുകളോട് യാതൊരു എതിര്‍പ്പുമില്ല. എന്ത് ഭക്ഷണം കഴിക്കണമെന്നത് അവരവരുടെ ഇഷ്ടമാണ്. അത് ആവശ്യമുള്ളവര്‍ക്ക് നല്‍കേണ്ടതുമാണ്. എന്നാല്‍ അതല്ല ഇവിടുത്തെ പ്രശ്നം. അനാവശ്യമായ വിവാദങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നോണ്‍വെജിനോട് എനിക്ക് യാതൊരു വിരോധവുമില്ല. അത് പാചകം ചെയ്ത് നല്‍കിയിട്ടുമുണ്ട്. അതറിഞ്ഞിട്ടുകൂടി ഉണ്ടാക്കിയ വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചു എന്നും പഴയിടം കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *