കല്‍പ്പറ്റ:സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് 13 മുതല്‍ മൂന്നു ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം സംഘടിപ്പിക്കാനും 16ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും.കെപി.എസ്.ടി.എ സംസ്ഥാനസമിതി തീരുമാനിച്ചു.
പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് സമിതി കുറ്റപ്പെടുത്തി. സ്കൂള്‍ തുറന്ന് മൂന്നുമാസം പിന്നിട്ടിട്ടും ഉച്ചഭക്ഷണം വിതരണം ചെയ്ത തുക ലഭ്യമാക്കിയില്ല. ഉച്ചഭക്ഷണം വിതരണം ചെയ്ത ഇനത്തില്‍ വന്‍തുകയാണ് പ്രധാനാധ്യാപകര്‍ക്ക് ബാധ്യത.
വിദ്യാര്‍ത്ഥികള്‍ക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലെ ബാധ്യത പുറമേയാണ്. പോഷകാഹാര വിതരണത്തിന് സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിക്കുന്നില്ല. 2016ലെ വില നിലവാരമനുസരിച്ചുള്ള തുകയാണ് ഉച്ചഭക്ഷണ വിതരണത്തിന് നല്‍കുന്നത്. ഇതും പ്രധാനാധ്യാപകരെ കടക്കെണിയിലേക്ക് തള്ളുകയാണ്. വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉച്ചഭക്ഷണ പരിപാടിക്കു ഫണ്ട് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും സമയബന്ധിതമായി ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.പ്രസിഡന്‍റ് കെ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്‍, ട്രഷറര്‍ വട്ടപ്പാറ അനില്‍കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്‍റ് എന്‍. ശ്യാംകുമാര്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം. ഫിലിപ്പച്ചന്‍, വൈസ് പ്രസിഡന്‍റുമാരായ ടി.എ. ഷാഹിദ റഹ്മാന്‍, എന്‍. ജയപ്രകാശ്, കെ. രമേശന്‍, പി.വി. ഷാജി മോന്‍, എന്‍. രാജ്മോഹന്‍, ബി. സുനില്‍കുമാര്‍, വി. മണികണ്ഠന്‍, സെക്രട്ടറിമാരായ ബി. ബിജു, വി.ഡി. ഏബ്രഹാം, കെ.സുരേഷ്, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, ജി.കെ. ഗിരിജ, പി.വി. ജ്യോതി, പി.എസ്. ഗിരീഷ്കുമാര്‍, സാജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.