തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റത്തില്‍ എല്ലാ മേഖലയിലും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.ആദ്യമേ സമ്മര്‍ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ തീരുമാനങ്ങള്‍ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ.എം.എ. ഖാദര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടിലാണ് സ്കൂള്‍ പ്രവൃത്തിസമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നുവരെയാക്കണമെന്ന ശിപാര്‍ശയുള്ളത്. സമസ്തയും മുസ്ലിംലീഗും സമയമാറ്റത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.