തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ വാഹനങ്ങള്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിനെ വിവരമറിയിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്.കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്നത് കര്‍ശനമായി തടയും.അമ്പത് കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കരുത്. സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ‘വിദ്യാ വാഹന്‍’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കാന്‍ മോട്ടാര്‍ വാഹന വകുപ്പ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്കൂള്‍ ബസ് ഓടിക്കുന്നവരെയും സ്കൂളുകളുടെ മാനേജ്മെന്‍റുകളെയും ഈ നിര്‍ദേശങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പിനെ വിവരം അറിയിക്കണമെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയായി വരികയാണ്. ഇതിനുപുറമേ മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്കൂള്‍ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. ഇത്തരത്തില്‍ 10,563 ബസുകളുടെ പരിശോധന സംസ്ഥാനത്ത് ഇന്നലെ വരെ പൂര്‍ത്തിയാക്കിയതായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.ഇനി 10,200 ഓളം ബസുകള്‍ കൂടി ഇത്തരത്തില്‍ നേരില്‍ക്കണ്ട് സുരക്ഷ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.