തിരുവനന്തപുരം: കോവിഡിന്‍റെ ഭീതി അകലുന്നതോടെ കുരുന്നുകള്‍ ഉത്സാഹത്തോടെ സ്കൂളുകളിലേക്ക്. സംസ്ഥാനത്തെ പ്രൈമറി ക്ലാസുകള്‍ അടക്കം ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം തൈാക്കട് മോഡല്‍ സ്കൂളില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. മന്ത്രിക്കൊപ്പം പാട്ടുപാടിയും മധുരം പങ്കുവച്ചും കുട്ടികള്‍ സന്തോഷം പ്രകടിപ്പിച്ചു.
വിവാദങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും മറുപടി പറയാനുള്ള സമയമല്ല ഇതെന്ന് സ്കൂളുകള്‍ തുറന്ന വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണെണന്ന അധ്യാപക സംഘടനകളുടെ പരാതിയോട് മന്ത്രി പ്രതികരിച്ചു. സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കളുടേയും അധ്യാപകരുടെയും പൂര്‍ണ്ണ പിന്തുണയുണ്ട്. കുട്ടികള്‍ വളരെ ആഹ്ളാദത്തിലാണ്.
വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമില്ലെന്നും മന്ത്രി പറഞ്ഞു.മുന്‍ നിശ്ചയിച്ച പോലെ പരീക്ഷകള്‍ നടക്കും. 21 മുതല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയൂം പങ്കെടുപ്പിച്ച് ക്ലാസുകള്‍ നടത്തും. വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് കൊണ്ടുപോകും. വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വരണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ല. ഓണ്‍ൈലന്‍ ക്ലാസിനുള്ള ടൈംടേബിള്‍ നിശ്ചയിച്ചിട്ടുണ്ട്. കണ്ണൂരില്‍ സി.ഐ.ടി.യു ഇടപെടലില്‍ ഒരു സ്ഥാപനം പൂട്ടിച്ചുവെന്ന റിപ്പോര്‍ട്ടില്‍ ലേബര്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.