തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ – എയിഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്ടോപ്പുകള്‍ കൈറ്റ് പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈടെക് പദ്ധതികളുടെ څാഗമായി ഇതുവരെ 4.4 ലക്ഷം ഉപകരണങ്ങള്‍ 760 കോടി രൂപ ചെലവില്‍ സ്കൂളുകളില്‍ വിന്യസിപ്പിച്ചതിന്‍റെ തുടര്‍ച്ചയായാണ് പുതിയ ഇന്‍റല്‍ കോര്‍ ഐ3 വിڅാഗത്തിലുള്ള അഞ്ച് വര്‍ഷ വാറണ്ടിയുള്ള 55.34 കോടി രൂപയ്ക്കുള്ള 16500 ലാപ്ടോപ്പുകളും വിദ്യാകിരണം പദ്ധതിയിലൂടെ പുതിയ ടെണ്ടറുകളിലൂടെ ലഭിച്ച സെല്‍റോണ്‍ വിഭാഗത്തിലുള്ളതും 2360 ലാപ്ടോപ്പുകളും നേരത്തെ വിതരണം ചെയ്തവയുടെ പുനഃക്രമീകരണ ത്തിലൂടെ ലഭ്യമായ 17506 ലാപ്ടോപ്പുകളും ഉള്‍പ്പെടെ 36366 ലാപ്ڋടോപ്പുകള്‍ വിതരണം ചെയ്യുന്നത്.
ഹൈടെക് ഉപകരണങ്ങളുടെ അഞ്ചുവര്‍ഷ വാറണ്ടി പൂര്‍ത്തിയാകുന്ന 32000 ലാപ്ടോപ്പുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് എ.എം.സി ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായി വാറണ്ടി കാലാവധി തീരുന്ന 90,000 ലാപ്ടോപ്പുകള്‍ക്കും 70,000 പ്രൊജക്ടറുകള്‍ക്കും എ.എം.സി ഏര്‍പ്പെടുത്താന്‍ കൈറ്റ് നടപടികള്‍ സ്വീകരിക്കും. വിദ്യാകിരണം പദ്ധതി ഉള്‍പ്പെടെ വിതരണം ചെയ്ത അഞ്ച് ലക്ഷത്തോളം ഉപകരണങ്ങള്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച്ڋ പ്രകൃതിക്ഷോഭം തുടങ്ങിയവ മൂലം സ്കൂളുകളില്‍ വിന്യസിച്ച ഐടി ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ മോഷണം നടക്കുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലڅഭിക്കും. എല്ലാ കാലയളവില്‍ ഉപകരണങ്ങള്‍ക്കും പരാതി പരിഹാരത്തിന് പ്രത്യേകം വെബ് പോര്‍ട്ടലും കോള്‍ സെന്‍ററും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദ്ദേശڅരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച്ڋ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശ ങ്ങളുടെ അനുബന്ധം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്കര്‍ഷിക്കുന്നതാണ് പുതിയ ഉത്തരവ്.പിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
