സോഷ്യല്‍ മീഡിയക്ക് നിര്‍ണായക പങ്ക് : വി.കെ. സജീവന്‍

Top News

കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിമാറ്റിമറിച്ചതില്‍ സോഷ്യല്‍ മീഡിയക്ക് നിര്‍ണ്ണായക പങ്കാണുള്ളതെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.
ബി.ജെ.പി.ഐ.ടി, സോഷ്യല്‍ മീഡിയ ജില്ലാ നേതൃയോഗം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയുഷ്മാന്‍ ഭാരത് ചികിത്സാസഹായം അര്‍ഹരായവര്‍ക്ക് മുഴുവന്‍ കാര്‍ഡ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് വലിയ കാര്യമാണ്.നേരത്തെ കുടുംബനാഥന് മാത്രമേ കാര്‍ഡ് ഉണ്ടായിരുന്നുളളൂ.ഇത്തരം ഗുണപ്രദമായ പദ്ധതികള്‍ പെട്ടെന്ന് താഴെത്തട്ടുവരെ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. മോദി സര്‍ക്കാരിന്‍റെ ജനോപകാര പദ്ധതികള്‍പ്രചരിപ്പിക്കുന്നതിനും യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്ക് വലിയ ദൗത്യമാണ് ഇനിയും നിര്‍വ്വഹിക്കാനുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കണ്‍വീനര്‍ പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി, ജില്ലാ മീഡിയാസെല്‍ കണ്‍വീനര്‍ കെ.പി.ഷൈജു, സോഷ്യല്‍ മീഡിയ ജില്ലാ കോ.കണ്‍വീനര്‍മാരായ ദീപേഷ് പയ്യാനക്കല്‍, സഞ്ജയ്.രാഹുല്‍അശോക്, അനുരാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *