ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സയ്ക്കായാണ് ഗംഗാ റാം ആശുപത്രിയിലേക്ക് മാറ്റിയത്.സോണിയാ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു.ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ അവര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സോണിയക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.