സോണിയാഗാന്ധി രാജ്യസഭാംഗം

Latest News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയില്‍. ആദ്യമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ സോണിയ ഗാന്ധിയെ തെരെഞ്ഞെടുത്തതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
23 വര്‍ഷം നീണ്ട പാര്‍ലമെന്‍ററി ജീവിതത്തില്‍ ആദ്യമായിട്ടാണ് സോണിയഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. അനാരോഗ്യം കാരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് സോണിയ അറിയിച്ചിരുന്നു. തുടര്‍ച്ചയായി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് ലോക്സഭയിലെത്തിയിരുന്ന സോണിയ, മണ്ഡലത്തില്‍ നിന്ന് ഇനി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *