കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ എതിര്‍ കക്ഷിയാക്കിക്കൊണ്ടാണ് പരാതി നല്‍കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബര്‍ ആക്രമണം നടത്തുന്നു എന്നാണ് പരാതി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നും ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാജ പ്രചരണം നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ആരോപണമുണ്ട്. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളെ കുറിച്ച് കൃത്യമായ വിവരം നല്‍കിയാണ് പരാതി.
