സൈബര്‍ലോകത്തെ ചൂഷണങ്ങള്‍ തടയാന്‍ സി.ബി.ഐ – ഇന്‍റര്‍പോള്‍ സഹകരണം

Top News

ന്യൂഡല്‍ഹി: സൈബര്‍ലോകത്ത് വര്‍ധിച്ചുവരുന്ന ബാല ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അന്തര്‍ദേശീയ അന്വേഷണ ഏജന്‍സിയായ ഇന്‍റര്‍പോളുമായി സഹകരിക്കുന്നു.ഓണ്‍ലൈനിലൂടെ നടക്കുന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട് ഇന്‍റര്‍പോള്‍ സമാഹരിച്ച ‘അന്താരാഷ്ട്ര ബാല ലൈംഗിക ചൂഷണ വിവരശേഖരം’ (ഐ.സി.എസ്.ഇ) ഇനിമുതല്‍ സി.ബി.ഐക്കും ലഭ്യമാകും.ഡേറ്റാബേസിലെ ശബ്ദ-ദൃശ്യ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും തിരച്ചില്‍ നടത്താനും സി.ബി.ഐക്ക് സാധ്യമാകും.ഇതിലൂടെ രാജ്യത്തെ ചൂഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി.
വിഡിയോ, ഫോട്ടോ തുടങ്ങിയവ താരതമ്യം ചെയ്താണ് ബാല ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നത്. ഈ വിഷയത്തില്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങളും പരസ്പരം കൈമാറും.
ഇന്‍റര്‍പോളില്‍ അംഗങ്ങളായ 295 രാജ്യങ്ങളില്‍ ഐ.സി.എസ്.ഇ ഡേറ്റാബേസ് ലഭ്യമാകുന്ന 68ാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്‍റര്‍പോള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ആഗോളതലത്തില്‍ ദിവസം ശരാശരി ഏഴു ഇരകളെ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *