പാലക്കാട്: ഇന്ത്യന്‍ ആര്‍മി കീ ജയ്. തന്നെ രക്ഷിച്ച് മലമുകളിലെത്തിച്ച സൈനിക സംഘത്തെ കെട്ടിപ്പിടിച്ച് ബാബു ആര്‍ത്തു വിളിച്ചു.ജീവനും ജീവിതവും തിരികെ നല്‍കിയ സൈനികരുടെ കവിളില്‍ സ്നേഹ ചുംബനം മാറി മാറി നല്‍കിയാണ് ബാബു തന്‍റെ നന്ദി അറിയിച്ചത്.
എല്ലാവര്‍ക്കും നന്ദി. ബാല സാറിന് നന്ദി. ഇന്ത്യന്‍ ആര്‍മി കീ ജയ്. ഭാരത് മാതാ കി ജയ്’ ബാബുവിന്‍റെ വാക്കുകള്‍ ഇങ്ങനെ.സൈനികന്‍ ബാലയാണ് ബാബുവിനെ നെഞ്ചോട് ചേര്‍ത്ത് താഴെയെത്തിച്ചത്. മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്‍റെ അമ്മ.
മകന്‍ രക്ഷപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും അമ്മ പറയുന്നു. ബാബു അമ്മയുമായി ഫോണില്‍ സംസാരിച്ചു. രാജ്യത്തിനും സൈന്യത്തിനും നന്ദിയെന്ന് കുടുംബം പ്രതികരിച്ചു. സൈനികന്‍ ബാലയുടെ ദേഹത്ത് തൂങ്ങിയാണ് ബാലു കുടുങ്ങികിടന്ന സ്ഥലത്ത് നിന്ന് മലമുകളിലേക്ക് കയറിയത്.