സേവനം ഒരു ക്ലിക്കകലെ

Gadget Latest News

ദുബായ്: ദുബായ്എക്സ്പോ സന്ദര്‍ശകര്‍ക്ക് മികച്ച സുരക്ഷ വാഗ്ദാനം ചെയ്ത ദുബായ് പൊലീസ്. ദുബായ് എക്സ്പോയോട് അനുബന്ധിച്ച് നടന്ന സുരക്ഷാകാമ്പെയിനിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. മികച്ചതും വേഗത്തിലുള്ളതുമായ സംരക്ഷണമാണ് എക്സ്പോ സന്ദര്‍ശകര്‍ക്കു നല്‍കുകയെന്നും ദുബായ്ഇ പൊലീസ് വ്യക്തമാക്കി. ഒറ്റ ക്ലിക്കില്‍ എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്കു സൗകര്യപ്രദമായി ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ദുബായ് പൊലീസ് സ്മാര്‍ട്ട് ആപ്പ് ‘ഗൂഗിള്‍ പ്ലേ’, ‘ആപ്പ് സ്റ്റോര്‍’, ‘ഹുവാവേ’ എന്നിവയില്‍ ലഭ്യമാണ്.
പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാനുള്ള ദുബായ് പൊലീസിന്‍റെ പൂര്‍ണ സന്നദ്ധത ബ്രിഗേഡിയര്‍ ഖാലിദ് നാസര്‍ അല്‍ റസൂഖി വ്യക്തമാക്കി. ഡിജിറ്റല്‍ വികസനവും സ്മാര്‍ട്ട് സേവനങ്ങളും വഴിയാണ് പൊലീസ് സുരക്ഷയൊരുക്കുക. രാജ്യാന്തര നിലവാരത്തില്‍ വികസിപ്പിച്ചെടുത്തതാണ് ആപ്പ്. സുരക്ഷ, കമ്മ്യൂണിറ്റി സേവനം, സമൂഹത്തില്‍ അവബോധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്നതും കാമ്പെയ്നിന്‍റെ ലക്ഷ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *