കോയമ്പത്തൂര്‍: തൃശൂര്‍: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയില്‍.കോയമ്പത്തൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ആറാം തിയ്യതി പ്രവീണ്‍ റാണ സംസ്ഥാനം വിട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് പ്രവീണ്‍ റാണ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് സിഐ ലാല്‍കുമാറും കമ്മീഷണറുടെ സ്ക്വാഡുമാണ് പ്രവീണ്‍ റാണയെ പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.റാണയുടെ സ്ഥാപനത്തിലെ അഡ്മിന് മേധാവിയായ വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഒപ്പം നിക്ഷേപ രേഖകളും പിടിച്ചെടുത്തിരുന്നു. പാലാഴിയിലെ വീട്ടില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ഇന്ന് മറ്റൊരു സഹായി റിയാസും പിടിയിലായിരുന്നു.ഇയാളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’ എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണ്‍റാണക്കെതിരായ കേസ്.
18 കേസുകളാണ് പ്രവീണ്‍ റാണക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. 48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്പീച്ചി സ്വദേശിനിയായ ഹണി തോമസിന്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. നിലവില്‍ 25 ഓളം കേസുകളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാണയുടെ എല്ലാ ഓഫിസുകളിലും പൊലീസ് തിങ്കളാഴ്ചയും പരിശോധന നടത്തിയിരുന്നു. തൃശൂര്‍, കുന്നംകുളം, പാലക്കാട് മണ്ണാര്‍ക്കാട്, കണ്ണൂര്‍ ഓഫിസുകളില്‍നിന്ന് നിര്‍ണായകരേഖകള്‍ ശേഖരിച്ചിട്ടുണ്ട്.