സന്ദര്‍ശനം ഈസ്റ്റര്‍ ദിനത്തില്‍
ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് കേരളത്തിലെ ബി.ജെ.പി നേതാ
ന്യൂഡല്‍ഹി:ഈസ്റ്റര്‍ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ്ഹാര്‍ട്ട് കത്തീഡ്രലിലെത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ അദ്ദേഹത്തെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര്‍ ചേര്‍ന്നു സ്വീകരിച്ചു. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥനയിലും പ്രധാനമന്ത്രി പങ്കെടുത്തു.ഇരുപത് മിനോറ്റോളമാണ് അദ്ദേഹം പള്ളിക്കുള്ളില്‍ ചിലവഴിച്ചത്. പുരോഹിതന്‍മാരുമായും വിശ്വാസികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. പള്ളിയങ്കണത്തില്‍ പ്രധാനമന്ത്രി വൃക്ഷത്തൈ നട്ടു.
മോദിയുടെ സന്ദര്‍ശനം സന്തോഷകരമാണെന്നും ആത്മവിശ്വാസം നല്‍കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി.ഈസ്റ്റര്‍ ആശംസകള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു.ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്ന് സഭാനേതൃത്വം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലാകമാനം ക്രൈസ്തവരെ ബി. ജെ.പിക്കൊപ്പം നിര്‍ത്തുക എന്ന പ്രഖ്യാപിതനയത്തിന്‍റെ ഭാഗമായാണ് ഈസ്റ്റര്‍ ആശംസകള്‍ നേരിട്ടറിയിക്കാന്‍ ഏറ്റവും പുരാതനമായ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു.അതിനിടെ ഈസ്റ്റര്‍ദിനത്തില്‍ കേരളത്തില്‍ ക്രൈസ്തവസഭ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.അതിരൂപത ആസ്ഥാനത്ത് എത്തിയാണ് സന്ദര്‍ശനം നടത്തിയത്.ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയ്ക്ക് നേതാക്കള്‍ ഈസ്റ്റര്‍ ആശംസാ കാര്‍ഡും കൈമാറി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് പി. കെ.കൃഷ്ണദാസ് പ്രതികരിച്ചു.
ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു കൂടിക്കാഴ്ച. ബിഷപ്പ് നേരത്തേ പറഞ്ഞ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. ബിഷപ്പിന്‍റെ പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, പൊതുസമൂഹത്തിന്‍റെ ആഗ്രഹമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് സ്നേഹയാത്രയുടെ ലക്ഷ്യമെന്നും കേരളത്തില്‍ വലിയൊരു മാറ്റമാണ് നടക്കാനിരിക്കുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. സ്നേഹയാത്രയുടെ ഭാഗമായുള്ള സന്ദര്‍ശനമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടിയും പ്രതികരിച്ചു.
കേന്ദ്രമന്ത്രി വി.മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ്.ജെ.നെറ്റോയ്ക്ക് ഈസ്റ്റര്‍ ആശംസ നേരാന്‍ എത്തി. വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്ററില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദപരമായ സന്ദര്‍ശനമാണ് നടന്നതെന്നും, ഈസ്റ്റര്‍ ആശംസകള്‍ നേരാനാണ് എത്തിയതെന്നും വി. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ .സുരേന്ദ്രന്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശി