സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധി, നിര്‍ദ്ദേശത്തിന് സ്റ്റേ

Top News

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സ്റ്റേ ചെയ്തു.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് നടപടി.സാങ്കേതിക സര്‍വ്വകലാശാല താല്‍കാലിക വിസിയായി സിസ തോമസിന് തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സിസ തോമസിന് മതിയായ യോഗ്യതയുണ്ടെന്നും സ്ഥിരം വിസിയെ മൂന്ന് മാസത്തിനകം നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു . ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *