സെനറ്റ് അംഗങ്ങള്‍ നിഴല്‍യുദ്ധം നടത്തിയെന്ന് ഗവര്‍ണര്‍

Latest News

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍യുദ്ധം നടത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സര്‍ച്ച് കമ്മിറ്റി അംഗത്തെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ചാന്‍സലറുടെ നടപടിക്കെതിരെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിന്‍വലിക്കേണ്ടി വന്നതെന്നും ഹൈക്കോടതിയെ അറിയിച്ചു. ഗവര്‍ണറുടെ പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണറുടെ മറുപടി. എന്നാല്‍ പ്രീതി എന്ന ആശയം നിയമപരമായി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പുറത്താക്കല്‍ നടപടിക്ക് എതിരെ 15 സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാന്‍സലര്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതും വിസി നിയമനത്തിന് സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതും. എന്നാല്‍ ഈ നടപടി റദ്ദാക്കണമെന്നാണ് 15 സെനറ്റ് അംഗങ്ങളുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *