ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു സെനഗലും നെതര്‍ലാന്‍ഡ്സും.ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെനഗല്‍ തോല്‍പ്പിച്ചാണ് അവസാന പതിനാറില്‍ ഇടം നേടിയത്.സെനഗലിനായി സാറും കൂലിബാലിയും സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്‍റെ ആശ്വാസ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്‍റുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
നെതര്‍ലെന്‍ഡ്സും പ്രീക്വാര്‍ട്ടറില്‍ എത്തി. ഖത്തറിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് എ ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്മാരായി നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറില്‍ എത്തിയത്.എ ഗ്രൂപ്പില്‍ നിന്ന് തന്നെയാണ് സെനഗല്‍ രണ്ടാം സ്ഥാനക്കാരായി പ്രിക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.