സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പുതിയ രണ്ട് കേസുകളില്‍ രാഹുലിന് ജാമ്യം

Top News

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം.സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പുതിയ രണ്ട് കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചു.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഡി.ജി.പി ഓഫീസിലേക്കുള്ള മാര്‍ച്ചിന്‍റെ പേരിലുള്ള കേസില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.ജില്ലാ കോടതിയാണ് ഈ ജാമ്യാപേക്ഷ പരിഗണിക്കുക.
അതേസമയം നേരത്തെ റിമാന്‍ഡിലായ കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ രാഹുല്‍ ജയിലില്‍ തുടരും.തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്ത പുതിയ രണ്ട് കേസുകളിലാണ് രാഹുലിന് ജാമ്യംകിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *