ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ വിജയിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.
സിനിമയിലെ സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആകരുതെന്ന് കോടതി വിമര്‍ശിച്ചു. നടന്‍റെ ഹര്‍ജി കോടതി തള്ളി.
പിഴയായി ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയില്‍ അടയ്ക്കണം. ലക്ഷക്കണക്കിന് ആരാധകരുള്ള താരം ജനങ്ങള്‍ക്ക് മാതൃകയാകുകയാണ് വേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഹര്‍ജി നല്‍കിയിരുന്നത്.