യാങ്കോണ്‍: 2021-ലെ സൈനിക അട്ടിമറിയില്‍ പുറത്താക്കപ്പെട്ട് തടങ്കലില്‍ കഴിയുന്ന മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ഓങ് സാന്‍ സൂചിക്ക് പൊതുമാപ്പ് നല്‍കി മ്യാന്‍മര്‍ പട്ടാള ഭരണകൂടം. ബുദ്ധമത നോമ്പുതുറ പ്രമാണിച്ച് 7,000-ലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കിയതിന് ഒപ്പമാണ് സൂചിക്കും മാപ്പ് നല്‍കിയതെന്ന് സ്റ്റേറ്റ് മീഡിയ അറിയിച്ചു. നയ്പിതാവിലെ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി ദിവസങ്ങള്‍ക്ക് ശേഷമാണ് പൊതുമാപ്പ് ലഭിച്ചത്.
33 വര്‍ഷത്തെ തടവിനാണ് സൂചിയെ ശിക്ഷിച്ചിരുന്നത്. നിരവധി കുറ്റകൃത്യങ്ങളില്‍ അഞ്ചെണ്ണത്തിലാണ് സൂചിക്ക് മാപ്പ് ലഭിച്ചതെന്ന് മ്യാന്‍മര്‍ ദേശീയ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഓങ് സാന്‍ സൂചി 14 ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.രണ്ടു വര്‍ഷമായി തടവില്‍ തുടരുന്ന സൂചിയെ ഉടന്‍ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂചിയുടെ കൂട്ടാളിയും സൂചിയുടെ ഭരണ സമയത്ത് രാജ്യത്തിന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച വിന്‍ മിന്‍റിനും മാപ്പു നല്‍കുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരിയിലെ അട്ടിമറിയിലൂടെയാണ് സൈന്യം ഓങ് സാന്‍ സൂചിയെ തടവിലാക്കിയത്.