സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമതെത്തിയത് അഭിമാനകരം: ഗവര്‍ണര്‍

Top News

തിരുവനന്തപുരം : സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത് എത്തിയത് അഭിമാനകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ജീവിതവും നേട്ടങ്ങളും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.കേരളത്തിലെ 50 ലക്ഷം ജനങ്ങള്‍ പ്രവാസികളെ ആശ്രയിച്ചാണ് കഴിയുന്നത്.ലോക കേരള സഭ, ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദര്‍ശനരേഖ രൂപീകരിക്കുന്നതില് വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുളള കേരളത്തിന്‍റെ ശ്രമങ്ങള്‍ ക്ക് പ്രവാസി സമൂഹം പിന്തുണ നല്കണം.ലോക കേരള സഭയില്‍ ഉയരുന്ന നൂതന ആശയങ്ങള്‍ ഭാവി കേരളത്തിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *