സുരേഷ് ഗോപിക്ക് തൃശൂരില്‍ ആവേശോജ്വല സ്വീകരണം

Kerala

തൃശൂര്‍: ബി.ജെ.പിക്ക് കേരളത്തില്‍ ആദ്യമായി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് തൃശൂരില്‍ അണികളുടെ ആവേശോജ്വല സ്വീകരണം. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഷോ നടന്നു. തിരുവനന്തപുരത്തുനിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ ഒട്ടേറെ പ്രവര്‍ത്തകരും സിനിമാതാരങ്ങളും എത്തിയിരുന്നു.
തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാന്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയിരുന്നു. ‘സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റിയശേഷമാണ് സുരേഷ് ഗോപി റോഡ് ഷോ ആരംഭിച്ചത്. എം.ടി.രമേശ് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്‍റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *