സുരേഖ സിക്രി
അന്തരിച്ചു

Entertainment

മുംബയ്: ദീര്‍ഘകാലമായി ശാരീരിക അസ്വസ്ഥതകളാല്‍ ബുദ്ധിമുട്ടുകയായിരുന്ന മുതിര്‍ന്ന ബോളിവുഡ് അഭിനേത്രി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. 2018ല്‍ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഖ കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതം വന്നതിനു ശേഷം ഗുരുതരാവസ്ഥയിലായിരുന്നു. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.
1978 ല്‍ കിസ്സ കുര്‍സി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്രി അഭിനയരംഗത്തുള്ള തന്‍റെ അരങ്ങേറ്റം കുറിച്ചത്. ബാലിക വധു, ബദായ് ഹോ, ഏക് താ രാജ ഏക് തി റാണി, പര്‍ദെസ് മെന്‍ ഹായ് മേര ദില്‍, ഇന്ദുമതി ലാല മെഹ്റ, മഹാ കുംഭ്: ഏക് രഹസായ, ഏക് കഹാനി, സാത് പെരെ സലോനി കാ സഫര്‍, ബനേഗി അപ്നി ബാത്ത്, കേസര്‍, കെകെന ഹായ് കുച്ച് മുജ്കോ, സാഹര്‍, സമയ്, സിഐഡി, ജസ്റ്റ് മൊഹബത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോയ അക്തര്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സിന്‍റെ ആന്തോളജി ഗോസ്റ്റ് സ്റ്റോറികളിലാണ് സുരേഖ അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *