സുരക്ഷാ വീഴ്ചയില്‍ ഡാമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍

Top News

ചെറുതോണി: ജൂലൈ 22ന് ഇടുക്കി ഡാമിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.എന്‍. ബിജുവാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്നും ഡാം സുരക്ഷ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇനി പരിശോധനകള്‍ ആവശ്യമില്ല. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഒറ്റപ്പാലം സ്വദേശിയായിരുന്നു സംഭവത്തിന് പിന്നില്‍. ഇയാള്‍ക്കായി ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന.പ്രതി ഹൈമാസ്സ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ സ്ഥാപിച്ചത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *