സുനന്ദ പുഷ്കറിന്‍റെ മരണം:
ശശി തരൂര്‍ കുറ്റവിമുക്തന്‍

Latest News

ന്യൂദല്‍ഹി : സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറ്റവിമുക്തന്‍. ദല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്.
ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്‍റെ ആവശ്യം അംഗീകരിച്ച് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
2014 ജനുവരി 17നാണ് ദല്‍ഹിയിലെ ലീലാ പാലസ് ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ദല്‍ഹി പോലീസ് വാദിച്ചത്.സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു. സുനന്ദ പുഷ്കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നു. അവരുടെ മരണം സ്വാഭാവികമാണെന്നുമായിരുന്നു ശശി തരൂര്‍ കോടതിയില്‍ അറിയിച്ചത്. ദല്‍ഹി പോലീസിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *