ഖാര്‍ത്തൂം: സുഡാനില്‍ യുദ്ധം രൂക്ഷമായി ബാധിച്ച ഡാര്‍ഫൂണ്‍ മേഖലയില്‍ ഞായറാഴ്ച നടന്ന ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 168 പേര്‍ കൊല്ലപ്പെട്ടു.
വെസ്റ്റ് ഡാര്‍ഫൂര്‍ പ്രവിശ്യയിലെ ക്രെനിക് മേഖലയില്‍ നടന്ന പോരാട്ടത്തില്‍ 98 പേര്‍ക്ക് പരിക്കേറ്റന്നും ഡാര്‍ഫറിലെ അഭയാര്‍ഥികളുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും ജനറല്‍ കോര്‍ഡിനേഷന്‍ വക്താവ് ആദം റീഗല്‍ പറഞ്ഞു.
വ്യാഴാഴ്ച ക്രെയ്നിക്കില്‍ ഒരു അജ്ഞാത അക്രമി രണ്ട് പേരെ കൊലപ്പെടുത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഞായറാഴ്ച ആയുധങ്ങളുമായി ഒരു സംഘം പ്രദേശത്തെ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.അക്രമം ഒടുവില്‍ ജെനേനയില്‍ എത്തിയതോടെ അവിടുത്തെ പ്രധാന ആശുപത്രിയില്‍ സൈന്യവും ആക്രമികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പരിക്കേറ്റതായി ആശുപത്രിയിലെ ഡോക്ടറും മുന്‍ മെഡിക്കല്‍ ഡയറക്ടറുമായ സലാ സാലിഹ് അറിയിച്ചു.
വ്യാഴാഴ്ച നടന്ന പോരാട്ടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. ഡാര്‍ഫൂര്‍ മേഖലയില്‍ കുറച്ച് മാസങ്ങളായി ഗോത്രങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളരെ രൂക്ഷമാണ