ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരുടെ രണ്ടാം സംഘം മുംബൈയിലെത്തി.246 പേര്‍ അടങ്ങുന്ന സംഘം സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് എത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് ഇന്ത്യന്‍ പൗരന്മാരെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്.വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച 367 ഇന്ത്യന്‍ പൗരന്‍മാരെ സൗദി എയര്‍ലൈന്‍സിന്‍റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു.സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. മലയാളികളടക്കം സംഘത്തിലുണ്ട്.