ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ലോക്സഭാ സീറ്റുകള്‍ വിഭജിക്കുന്നതില്‍ കോണ്‍ഗ്രസും ആംആദ്മിയും അന്തിമ ധാരണയിലേക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഴ് സീറ്റുകളില്‍ നാലിടത്ത്ആംആദ്മിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിക്ക് പുറമെ നോര്‍ത്ത് വെസ്റ്റ്, വെസ്റ്റ്,സൗത്ത് ഡല്‍ഹി സീറ്റുകളില്‍ എഎപിയാകും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയെന്നും കോണ്‍ഗ്രസ് ഈസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ലെ ലോക് സഭതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ഏഴ് സീറ്റുകളിലും ജയിച്ചത്. ഉത്തര്‍പ്രദേശിലെ 80 സീറ്റുകള്‍ക്കായി സമാജ്വാദി പാര്‍ട്ടിയുമായി കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ഇന്ത്യ മുന്നണിയില്‍ നടക്കുന്ന ശ്രദ്ധേയമായ സീറ്റ് വിഭജനമാണിത്.