ലഖ്നോ: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും സി.ബി.ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.ഈ നിര്‍ദേശം ഇന്‍ഡ്യ സഖ്യത്തിന് മുന്നില്‍ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കില്‍ ആദായനികുതി വകുപ്പിനെയും ആ രീതിയില്‍ കൈകാര്യം ചെയ്യണം. നമുക്കെന്തിനാണ് സി.ബി.ഐ. എല്ലാ സംസ്ഥാനത്തും അഴിമതി വിരുദ്ധ വകുപ്പുകളുണ്ട്. അത് നന്നായി ഉപയോഗിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പിയും ഇ.ഡിയും മാറിയെന്നും അഖിലേഷ് ആരോപിച്ചു.
നോട്ടുനിരോധനത്തിലെ പിഴവുകളെ കുറിച്ച് ഈ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴുഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യനാലുഘട്ടങ്ങളും പൂര്‍ത്തിയായി. അടുത്ത ഘട്ടം മേയ് 20നാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 88ല്‍ 62സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. സമാജ്വാദി പാര്‍ട്ടിക്ക് അഞ്ചും മായാവതിയുടെ ബി.എസ്.പിക്ക് 10 ഉം സീറ്റുകള്‍ ലഭിച്ചു.