. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, തൃശൂരില്‍ വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ, മാവേലിക്കരയില്‍ സി. എ.അരുണ്‍കുമാര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. നാല് മണ്ഡലങ്ങളിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥിയാവാന്‍ പന്ന്യന്‍ സമ്മതം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ബി.ജെ.പി സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി വളരെ മുന്നേ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ തൃശൂരില്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട് ദേശീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആളെ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചു. ആനി രാജയാണ് വയനാട്ടിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി. മാവേലിക്കരയില്‍ സി. എ.അരുണ്‍കുമാറിനേയും പാര്‍ട്ടി കളത്തിലിറക്കും.ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകും ഫെബ്രുവരി 26ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും