സി.പി.എം പ്രകടനപത്രിക പുറത്തിറക്കി

Top News

വിലക്കയറ്റം നിയന്ത്രിക്കും, ജാതി സെന്‍സസ് നടപ്പാക്കും, സി എ എ റദ്ദാക്കും

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം പ്രകടനപത്രിക പുറത്തിറക്കി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് ന്യൂഡല്‍ഹിയില്‍ വെച്ച് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി തിരികെ നല്‍കും എന്നതടക്കമുള്ള നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.
വിലക്കയറ്റം നിയന്ത്രിക്കും, ജാതി സെന്‍സസ് നടപ്പാക്കും,ഇന്ധന വില കുറയ്ക്കും, സിഎഎ റദ്ദാക്കും, ഗവര്‍ണറെ നിയമിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും, കേന്ദ്രനികുതിയില്‍ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് തന്നെ തിരികെ നല്‍കും, ജിഡിപിയില്‍ 60% വിദ്യാഭ്യാസത്തിനായി നീക്കിവെക്കും, സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ പുന:സ്ഥാപിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *