കൊച്ചി:പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സി.പി.എം ക്ഷണിച്ചാല്‍ മുസ്ലീം ലീഗ് പങ്കെടുക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പറഞ്ഞു.ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണ്. പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ പരിപാടിയില്‍ ലീഗിന് പങ്കെടുക്കാവുന്നതാണ്. പലസ്തീന്‍ വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സി.പി.എമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 11ന് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സി.പി.എം തീരുമാനം. ലീഗിനെ റാലിയിലേക്ക് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ സ്വാഗതം ചെയ്തു. റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
