കോഴിക്കോട് : സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി.മോഹനനെ വീണ്ടും തെരഞ്ഞെടുത്തു. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം 45 അംഗ ജില്ലാ കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. എളമരം കരീംമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ കമ്മിറ്റിയോഗമാണ് പി. മോഹനനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില്‍ 15പേര്‍ പുതുമുഖങ്ങളാണ്.
യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ പി. മോഹനന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. 2015ڊല്‍ വടകര സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അഴിമതിക്കെതിരെ മന്ത്രിമാരെ തടയല്‍ സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി. ആദ്യമായി രൂപീകരിച്ച ജില്ലാകൗണ്‍സിലിലെ അംഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നി ലകളില്‍ തിളങ്ങി. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാസമിതി അംഗമാണ്.49വര്‍ഷമായി പാര്‍ടി അംഗമാണ്. 1991 മുതല്‍ ജില്ലാകമ്മിറ്റി അംഗം. 2015 മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമാണ്.