സിസോദിയയുടെ അറസ്റ്റ്: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Top News

തിരുവനന്തപുരം : ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്നും സിസോദിയക്കെതിരായ രാഷ്ട്രീയ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസും ജെഡിയുവും ഒഴികെയുള്ള പ്രതിപക്ഷം സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *